ബഹ്റൈൻ മാർത്തോമ്മ ഇടവക മിഷൻ വർഷാന്ത്യ ധ്യാനം സംഘടിപ്പിച്ചു

ബഹ്റൈൻ മാർത്തോമ്മ ഇടവക മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന വർഷാന്ത്യ ധ്യാനം സനദിലുള്ള മാർത്തോമ്മ കോംപ്ലെക്സിൽ ഇടവക വികാരി റവ. ഡേവിഡ് വർഗീസ് ടൈറ്റസിന്റെ അധ്യക്ഷതയിൽ നടന്നു. ഇടവക സഹ വികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി പ്രാരംഭ പ്രാർഥന നിർവഹിച്ചു.സന്നദ്ധ സുവിശേഷക സംഘം അസി. സെക്രട്ടറി ഇവാഞ്ചലിസ്റ്റ് ബാബുകുട്ടി നാരകത്താനി വചനശുശ്രൂഷ നിർവഹിച്ചു.
ഇടവക മിഷൻ സെക്രട്ടറി അജി തോമസ് സ്വാഗതവും കുരുവിള പി. മത്തായി മധ്യസ്ഥ പ്രാർഥനയും ഇടവക മിഷൻ ട്രസ്റ്റി മാത്യൂസ് ഫിലിപ് സമാപന പ്രാർഥനയും നിർവഹിച്ചു. ഇടവക മിഷൻ ഗായകസംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി.
്െ്ി