ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് 2024ലെ കലണ്ടർ പുറത്തിറക്കി

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അവരുടെ 2024ലെ കലണ്ടർ ഇന്ത്യൻ എംബസി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്‌തു. അടുത്തിടെ നടന്ന വാർഷിക ആർട്ട് കാർണിവൽ ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023 ൽ നിന്ന് തിരഞ്ഞെടുത്ത ഓരോ ഗ്രൂപ്പിലെയും മികച്ച 5 വിജയികളുടെ കലാസൃഷ്ടികൾ ഉൾക്കൊള്ളിച്ചാണ് വാൾ കലണ്ടറും ഡെസ്ക് കലണ്ടറും രൂപകൽപ്പന ചെയ്തിരിക്കുന്നത്.ചടങ്ങിൽ മുഖ്യാതിഥിയായ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിംഗ് ഡെസ്‌ക് കലണ്ടറും ഫേബർ കാസ്റ്റലിന്റെ കൺട്രി ഹെഡ് അബ്ദുൾ ഷുക്കൂർ വോൾ കലണ്ടറും പ്രകാശനം ചെയ്തു.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ മലബാർ ഗോൾഡ് കൺട്രി മാനേജർ മുഹമ്മദ് റഫീഖ്, ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ കൂടാതെ മറ്റ് ഐസിആർഎഫ് ഒഫീഷ്യൽസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യുവാക്കൾക്കിടയിൽ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും ലക്ഷ്യമിട്ട് സംഘടപ്പിച്ച സ്പെക്ട്ര ആർട്ട് കാർണിവലിൽ 2500ഓളം പേരാണ് പങ്കെടുത്തത്.
ോെേോിി