മെന്‍പര്‍ഷിപ്പ് ഫീ അടച്ചിട്ടുള്ള ഒരു രക്ഷിതാവിന്‍റേയും വോട്ട് അവകാശം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് യുപിപി ഇന്ത്യൻ സ്കൂൾ പ്രിന്‍സിപ്പാളിന് പരാതി നല്‍കി

ഇന്ത്യന്‍ സ്കൂളില്‍ അടുത്ത മാസം എട്ടാം തീയ്യതി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മെന്‍പര്‍ഷിപ്പ് ഫീ അടച്ചിട്ടുള്ള ഒരു രക്ഷിതാവിന്‍റേയും വോട്ട് അവകാശം നിഷേധിക്കരുതെന്ന ആവശ്യവുമായി യുണൈറ്റഡ് പാരന്റ്സ് പാനൽ ഭാരവാഹികൾ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. സ്കൂൾ ഭരണഘടനയിൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഏതാനും മാസങ്ങളിലെ ഫീസടച്ചില്ല എന്ന പേരിൽ രക്ഷിതാക്കളെ വോട്ടെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് പാവപ്പെട്ട രക്ഷിതാക്കളോട് ചെയ്യുന്ന നീതികേടാണെന്ന് ഇവർ പറഞ്ഞു.
യു.പി.പി ഭാരവാഹികളായ ബിജുജോര്‍ജ്ജ് ,ഹരീഷ്നായര്‍,ഡോക്ടര്‍ സുരേഷ് സുബ്രമണ്യം, എഫ്.എം.ഫൈസല്‍, ജ്യോതിഷ്പണിക്കര്‍, അബ്ദുല്‍ മന്‍ഷീര്‍, ജോണ്‍ ബോസ്കോ, ജോണ്‍തരകന്‍,ജാവേദ് പാഷ,അന്‍വര്‍ ശൂരനാട്, മോഹന്‍കുമാര്‍ നൂറനാട്, സെയ്ദ് ഹനീഫ് , നായകം, അനില്‍ ഗോപി, എന്നിവരാണ് പ്രിൻസിപ്പലിന് നിവേദനം കൈമാറിയത്.
ംവുനംി