ശ്രദ്ധേയമായി കൊല്ലം പ്രവാസി അസോസിയേഷൻ ശിശുദിനസംഗമം


കൊല്ലം പ്രവാസി അസോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ ശിശുദിന സംഗമം സംഘടിപ്പിച്ചു. നൂറിൽപരം കുട്ടികൾ പങ്കെടുത്ത പരിപാടി കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. ചിൽഡ്രൻസ് പാർലമെന്റ് പ്രൈം മിനിസ്റ്റർ മുഹമ്മദ് യാസീൻ അദ്ധ്യക്ഷത വഹിച്ചു. സിജി ബഹ്‌റൈൻ ചീഫ് കോഓഡിനേറ്റർ ഫാസിൽ താമരശേരി മുഖ്യാതിഥിയായിരുന്നു. രമിഷ പി. ലാൽ സ്വാഗതവും മിഷേൽ പ്രിൻസ് നന്ദിയും പറഞ്ഞു. അമൃതശ്രീ ബിജു, കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, കൺവീനർ അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.

article-image

dfdfsdfsdfsdfs

You might also like

  • Straight Forward

Most Viewed