മനാമ ഡയലോഗ് 2023; ഗസ്സയിലെ സംഘർഷത്തിന് സ്ഥിര പരിഹാരം കണ്ടെത്തണം-വിദേശകാര്യമന്ത്രി

അമേരിക്ക മുൻകൈയെടുത്ത് ഇസ്രേയേലും പാലസ്തീനും തമ്മിലുള്ള സംഘർഷത്തിന് സ്ഥിരമായ പരിഹാരം കണ്ടെത്താനായി അന്താരാഷ്ട്ര സമ്മേളനം വിളിച്ച് ചേർക്കണമെന്ന് ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ അബ്ദുൽ ലത്തീഫ് അൽ സയാനി ആവശ്യപ്പെട്ടു. പാലസ്തീൻ ജനതയ്ക്ക് പൂർണമായ സ്വാതന്ത്ര്യും, ഇസ്രയേിലെ ആളുകൾക്ക് സുരക്ഷിതമായ ജീവിതവുമാണ് ലഭിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബഹ്റൈനിൽ സംഘടിപ്പിച്ച മനാമ ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസങ്ങളിലായി റിറ്റ്സ് കാൾട്ടൺ ഹൊട്ടലിൽ വെച്ച് നടന്ന സമ്മേളനത്തിൽ അമ്പത് രാജ്യങ്ങളിൽ നിന്നായി നാന്നൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്. മേഖലയുമായി ബന്ധപ്പെട്ട സുരക്ഷാകാര്യങ്ങളാണ് മുഖ്യമായും സമ്മേളനം ചർച്ച ചെയ്തത്.
asdadsadsads