അവാലി കാർഡിയാക് സെന്ററിൽ എമർജൻസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിലെ ഹൃദയ ശസ്ത്രക്രിയക്കായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റരും ബഹ്‌റൈൻ മണിയൂർ കൂട്ടായ്മയും നിയാർക്ക് ബഹ്‌റൈനും സംയുക്തമായി അടിയന്തിര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബഹ്‌റൈൻ മണിയൂർ കൂട്ടായ്മ പ്രസിഡന്റ് മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ജയൻ പി. വി, രക്ഷാധികാരികളായ നവാസ് ചെരണ്ടത്തൂർ, വി. സി. ഗോപാലൻ, നിയാർക്ക് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ്, ജനറൽ കൺവീനർ ഹനീഫ് കടലൂർ, ട്രെഷറർ അനസ് ഹബീബ്, രക്ഷാധികാരി നൗഷാദ് ടി. പി എന്നിവർ നേതൃത്വം നൽകി. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, ജനറൽ സെക്രട്ടറി ജിബിൻ ജോയ്, അസിസ്റ്റന്റ് ട്രെഷറർ രേഷ്മ ഗിരീഷ്, എക്സിക്യൂട്ടീവ് അംഗം ഗിരീഷ് കെ. വി എന്നിവർ കോർഡിനേറ്റ് ചെയ്തു.
sdfsdf
