അറബ്, ഇസ്ലാമിക ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി ബഹ്റൈനിൽ തിരിച്ചെത്തി


സൗദി അറേബ്യയിലെ റിയാദിൽ ചേർന്ന അറബ്, ഇസ്ലാമിക ഉച്ചകോടിയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ പ്രതിനിധീകരിച്ച് പങ്കെടുത്തശേഷം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബഹ്റൈനിൽ തിരിച്ചെത്തി.

സൗദി ഭരണാധികാരി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിന്‍റെ ക്ഷണമനുസരിച്ചാണ്  ഉച്ചകോടിയിൽ ഹമദ് രാജാവിന് പകരം കിരീടാവകാശിയുടെ നേതൃത്വത്തിലുളള സംഘം പങ്കെടുത്തത്. ഗസ്സയിലെ സംഭവ വികാസങ്ങൾ ചർച്ച ചെയ്ത ഉച്ചകോടിയിൽ പരിഹാര ശ്രമങ്ങൾ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിന് ബഹ്റൈന്‍റെ പൂർണ പിന്തുണ കിരീടവാകാശി പ്രഖ്യാപ്പിച്ചു. 

article-image

sdasd

You might also like

Most Viewed