ഇന്ത്യൻ എംബസി ഓപൺ ഹൗസ് 27ന്


പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് 27ന് രാവിലെ 9.30 മുതൽ 11.30 വരെ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. എംബസി വളപ്പിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസിൽ അംബാസഡർ വിനോദ് കെ. ജേക്കബിനു പുറമെ കോൺസുലാർ ടീമും അഭിഭാഷക പാനലും പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് മുൻകൂട്ടി അപ്പോയിൻമെന്റ് ഇല്ലാതെ രാവിലെ ഒമ്പതിന് എത്താം.

പ്രശ്നപരിഹാരം ദ്രുതഗതിയിലാക്കുന്നതിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിവരങ്ങളും നേരിടുന്ന പ്രശ്നവും wel2.bahrain@mea.gov.in എന്ന ഇ−മെയിൽ വിലാസത്തിൽ ഈ മാസം 25നു മുമ്പ് അയക്കുന്നത് അഭികാമ്യമാണെന്ന് എംബസി അറിയിച്ചു.

article-image

dsfgsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed