സംഗമം ഇരിഞ്ഞാലക്കുട ഓണം ആഘോഷിച്ചു


സംഗമം ഇരിഞ്ഞാലക്കുടയുടെ ഈ വർഷത്തെ ഓണാഘോഷം “ആർപ്പോ 2023’ അൽ റബീഹ് മെഡിക്കൽ സെന്റർ സഹകരണത്തോടെ ആഘോഷിച്ചു. അഥിലിയ ബാൻ സാങ് തായ് റെസ്റ്റോറിന്റിൽ സംഘടിപ്പിച്ച പരിപാടി ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്്ഘാടനം ചെയ്തു. ആഘോഷത്തിൽ മുഖ്യാതിഥിയായ കലാഭവൻ ജോഷിയുടെ സാന്നിധ്യവും കലാ പ്രകടനവും ശ്രദ്ധയമായി. പ്രസിഡന്റ് ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി പ്രശാന്ത് ധർമ്മരാജ് സ്വാഗതവും, ഓണാഘോഷത്തെ കുറിച്ച് എന്റർടൈൻമെന്റ് സെക്രട്ടറി സജീവും. ചെയർമാൻ ദിലീപ് വെളിയത്ത്, പ്രോഗ്രാം കൺവീനർ പ്രദീപ് വള്ളൂപറമ്പത്ത് എന്നിവർ ആശംസകളും നേർന്നു. തുടർന്ന് പൂജ ഡാൻസ്, ഓണപാട്ടുകൾ, ഓണക്കളി, തിരുവാതിര കളി, കൊറിയൻ ഡാൻസ് തുടങ്ങി വ്യത്യസ്തമായ മറ്റ് നൃത്തപരിപാടികളും കരോക്കെ ഗാനമേളയും ചടങ്ങിനെ മാറ്റുകൂട്ടി. 

ബഹ്റൈനിലെ നിരവധി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ മുഖ്യ സ്പോണേഴ്സ് ആയ അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ ജനറൽ മാനേജർ, മറ്റ് സ്പോൺസേഴ്സ് എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു. വിഭവസമൃദമായ ഓണാസദ്യയോട് കൂടിയാണ് ഈ വർഷത്തെ സംഗമം ഇരിഞ്ഞാലക്കുടയുടെ ഓണാഘോഷം സമാപിച്ചത്. ഓണാഘോഷവുമായി സഹകരിച്ച എല്ലാവർക്കും വൈസ് പ്രസിഡണ്ട് ടി.വി പ്രകാശൻ നന്ദി രേഖപെടുത്തി. 

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed