ബഹ്റൈൻ അനന്തപുരി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു


ബഹ്‌റൈനിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം "പൂവിളി 2023 " എന്ന പേരിൽ സംഘടിപ്പിച്ചു. സെഗയയിലെ കെസിഎ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്‌ത സിനിമ നടൻ നന്ദു മുഖ്യാഥിതി ആയിരുന്നു. അനന്തപുരി അസോസിയേഷൻ പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സന്തോഷ് ബാബു സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ , സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ ക്ലബ് സെക്രട്ടറി സതീഷ് ഗോപിനാഥൻ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അഡ്വക്കേറ്റ് ബിനു മണ്ണിൽ വർഗീസ്, രാജീവ് വർമ്മ എന്നിവർ ആശംസകൾ നേർന്നു.

വൈസ് പ്രസിഡന്റ് മഹേഷ് വിശ്വനാഥൻ നന്ദി രേഖപ്പെടുത്തി. അനന്തപുരി അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച തിരുവാതിര, കൈകൊട്ടിക്കളി, കുച്ചുപ്പൊടി. കഥക് , സിനിമാറ്റിക് ഡാൻസുകൾ, ഓണം നൃത്താവിഷ്കാരം, ഗാനമേള തുടങ്ങിയ പരിപാടികൾ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. വിഭവ സമൃദ്ധ മായ ഓണസദ്യയും ഉണ്ടായിരുന്നു.

article-image

werwerw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed