ബഹ്‌റൈനിൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു


ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട ഉതിമൂട് താഴയിൽ കുടുംബാംഗം ഏബ്രഹാം ടി വർഗീസ്(54)  ഹൃദയാഘാതം മൂലം അന്തരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ജോലിസ്‌ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.  ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:  ലീന ഏബ്രഹാം  സൽമാനിയ മെഡിക്കൽ കോളേജിൽ നഴ്‌സാണ്.

മക്കൾ അഖിൽ ഏബ്രഹാം, അക്സ ഏബ്രഹാം(വിദ്യാർഥികൾ ) എന്നിവർ നാട്ടിലാണുള്ളത്.   റവ.ആന്റണി ടി. വർഗീസ് സഹോദരനാണ് . മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

article-image

ൂപിൂപ

You might also like

  • Lulu Exchange
  • Straight Forward

Most Viewed