ലോക ചരിത്രത്തില്‍ അതുല്യമായ വ്യക്തിവൈശിഷ്ട്യം പുലര്‍ത്തിയ വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്ന് രാംനാഥ് കോവിന്ദ്

ലോക ചരിത്രത്തില്‍ അതുല്യമായ വ്യക്തിവൈശിഷ്ട്യം പുലര്‍ത്തിയ വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്നും ഗുരുവിന്റെ ദര്‍ശനം ഭാരതത്തിനും ലോകത്തിനും ഇന്നാവശ്യമാണെന്നും ഇന്ത്യന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ബഹ്റൈൻ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, ഗുരുദേവ സോഷ്യല്‍ സോസൈറ്റി, ഗുരുസേവ സമിതി എന്നീ ശ്രീനാരായണീയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ 169−മത് ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങളിലായി നടന്ന ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളിലും മുൻ രാഷ്ട്രപതി പങ്കെടുത്തു. റാഡിസണ്‍ ബ്ലൂ ഹൊട്ടലിൽ നടന്ന അത്താഴ വിരുന്നിൽ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ,വ്യവസായ പ്രമുഖൻ എം എ യൂസഫലി, ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ് തുടങ്ങി നിരവധി പേർ സംബന്ധിച്ചു.
ഇസാടൗണിലെ ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പൊതുപരിപാടിയിൽ രാം നാഥ് കോവിന്ദിനൊപ്പം ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്‌മശ്രീ സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി ബ്രഹ്‌മശ്രീ ശുഭകാനന്ദ സ്വാമി, പ്രശസ്ത സിനിമാ താരം നവ്യാ നായര്‍ തുടങ്ങിയവരും ആശംസകൾ നേർന്നു. രണ്ട് ചടങ്ങുകളിലുമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചവരെ മുൻ രാഷ്ട്രപതി ആദരിച്ചു. ഇന്ത്യന്‍ സ്‌ക്കൂളില്‍ വച്ച് നടന്ന ‘കുട്ടികളുടെ പാര്‍ലമെന്റിലും അദ്ദേഹം പങ്കെടുത്തു.
ിുില