60 വയസ്സിന് മുകളിൽ പ്രായമുള്ള രോഗികൾക്ക് ആവശ്യമായ മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകും
60 വയസ്സിന് മുകളിൽ പ്രായമുള്ള രോഗികൾക്ക് ആവശ്യമായ മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകുമെന്ന് ബഹ്റൈൻ ഗവൺമെന്റ് ഹോസ്പിറ്റൽസ് വിഭാഗം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡെലിവറി കമ്പനിയുമായി സഹകരിച്ച് മരുന്ന് വിതരണം വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഇവർ വ്യക്തമാക്കി.
അതേസമയം മരുന്നുകുറിപ്പടികൾ ഡോക്ടറെ കണ്ട് യഥാസമയം പുതുക്കാൻ രോഗികൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗുണഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനുമായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്, ബോർഡ് ഓഫ് ട്രസ്റ്റി എന്നിവയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഭരണപരമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
sydsrhy

