പവിഴദ്വീപിലെ കോഴിക്കോട്ടുകാർ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടന്നു


ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ 2023_2025 കാലയളവിലേക്കുള്ള എക്സിക്യുട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടന്നു. സഗയയിലെ കെസിഎ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കൂട്ടായ്മയുടെ പ്രസിഡണ്ട് ശിവകുമാർ കൊല്ലറോത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവ് കെ. ജി ബാബുരാജ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ വിശിഷ്ടാഥിതി ആയിരുന്നു. നീതു ജനാർദ്ദനൻ ചിട്ടപ്പെടുത്തിയ നൃത്തപരിപാടിയോട് കൂടി ആരംഭിച്ച ചടങ്ങിൽ രക്ഷാധികാരി കെ. ജനാർദ്ദനൻ, മുൻ പ്രസിഡന്റ് ബാബു. ജി. നായർ, വനിതവിഭാഗം കൺവീനർ ഗീതാ ജനാർദ്ദനൻ, തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഹുസൈൻ സ്വാഗതവും, ട്രഷറർ മുസ്തഫ കുന്നുമ്മൽ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് പ്രീജിത്ത്, ജോയിന്റ് സെക്രട്ടറി മാരായ ശ്രീശൻ നന്മണ്ട, രഞ്ജിത്ത് പേരാമ്പ്ര, വനിതാ വിഭാഗം ജോയിന്റ് കൺവീനർ ശ്രീലത പങ്കജ്, മെമ്പർ ഷിപ്പ് കൺവീനർ ഫാസിൽ വട്ടോളി, ചാരിറ്റി വിംഗ് കൺവീനർ രവി പേരാമ്പ്ര, സ്പോർട്സ് വിംഗ് കൺവീനർ ഷിജു. എസ്. നായർ,  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

sgsxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed