നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക പൊതുയോഗവും 2023 − 2024 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു


ആലപ്പുഴ ജില്ലയിലെ നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്‌റൈൻ പ്രവാസികളുടെ  കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക പൊതുയോഗവും 2023 − 2024 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.   വൈസ് പ്രസിഡന്റ് സാമുവേൽ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ലിബിൻ സാമുവേൽ വാർഷിക റിപ്പോർട്ടും, ട്രഷറർ ദീപക് പ്രഭാകർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ബോണി മുളപ്പാംപള്ളിൽ സ്വാഗതവും ജിനു കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. പുതിയ കമ്മിറ്റിയുടെ പ്രസിഡണ്ടായി ദീപക് പ്രഭാകറെയും, സെക്രട്ടറിയായി നിധിൻ ഗംഗയെയും, ട്രഷററായി വിജുവിനെയും തെരഞ്ഞെടുത്തു. ജിനു കൃഷ്ണൻ വൈസ് പ്രസിഡണ്ട്, അഭിലാഷ് മണിയൻ, ജോയിന്റ് സെക്രട്ടറി, ശ്യാം ജിത്ത്, എന്നിവരാണ് മറ്റ് ഭാരവാഹികൾ.

വിനോദ്, കെ കെ ബിജു, രഞ്ജിത്ത് ഉണ്ണിത്താൻ, ബെന്നി രാജു, അരുൺ നൂറനാട്, സിസിലി വിനോദ്, സ്നേഹ ശ്യാം എന്നിവരാണ് എക്സിക്യുട്ടിവ് അംഗങ്ങൾ. സിബിൻ സലിം, സുമേഷ്, ഗിരീഷ് കുമാർ, ബോണി മുളപ്പാംപള്ളിൽ, ലിബിൻ സാമുവേൽ, സാമുവേൽ മാത്യു, അജിത് ചുനക്കര എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും, അശോകൻ താമരക്കുളം,പ്രമോദ് എന്നിവരെ നാട്ടിലെ കോർഡിനേറ്റർമാരായും തെരഞ്ഞെടുത്തു. കൂട്ടായ്മയിൽ അംഗങ്ങൾ ആകാൻ താല്പര്യമുള്ള ബഹ്‌റൈൻ പ്രവാസികൾക്ക് 33942241 അല്ലെങ്കിൽ 34152802 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

dfxcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed