പ്രതിഭ ബാല വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വേനൽതുമ്പികൾ − 2023 സമാപിച്ചു
മാഹൂസിലെ ലോറൽസ് ഗ്ലോബൽ എജുക്കേഷൻ ഹാളിൽ വെച്ച് ബഹൈൻ പ്രതിഭ ബാല വേദിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലമായി നടന്നു വന്ന കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പായ വേനൽതുമ്പികൾ − 2023ന് വിവിധയിനം കലാപരിപാടികളോടെ കെ.സി.എ ഹാളിൽ വെച്ച് നടന്ന സമ്മേളനത്തോടെ സമാപിച്ചു. ഡെയ്ലി ട്രിബ്യൂൺ , ഫോർ പി എം ന്യൂസ് ചെയർമാൻ പി ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതവും പ്രതിഭ പ്രസിഡണ്ട് അഡ്വക്കേറ്റ് ജോയ് വെട്ടിയാടൻ അധ്യക്ഷതയും വഹിച്ചു.
വേനൽ തുമ്പി − 2023 ക്യാമ്പ് ഡയറക്ടർ മുസമ്മിൽ കുന്നുമ്മൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം എൻ. കെ വീരമണി, സംഘാടക സമിതി കൺവീനർ ബിനു കരുണാകരൻ, ജോ. കൺവീനർ ഷീജ വീരമണി എന്നിവർ സംസാരിച്ചു. ജോ. കൺവീനർ രാജേഷ് ആറ്റാച്ചേരി നന്ദി രേഖപ്പെടുത്തി. വേനൽതുമ്പികളിൽ പങ്കെടുത്ത 130 ഓളം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
േുൂ്ബ

