2030നപ്പുറത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് ജനപ്രതിനിധികൾ
2030നപ്പുറത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന ആവശ്യവുമായി ജനപ്രതിനിധികൾ. ബഹ്റൈന്റെ വർധിച്ചുവരുന്ന ആവശ്യങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിൽ ഇത് ചെയ്യണമെന്നും പാർലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയൺമെന്റ് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ബദർ അൽ തമീമിയുടെ നേതൃത്വത്തിലുള്ള എംപിമാർ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഇപ്പോഴത്തെ ജനസംഖ്യ 1,504,365 ആണെന്നാണ് അവസാന കണക്കുകൾ പറയുന്നത്. ഇതിൽ 719,333 പേർ സ്വദേശികളും 785,032 പേർ വിദേശികളുമാണ്.
2030ൽ ഇത് 2.128 ദശലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. അതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ വികസിക്കണെമെന്നും എംപിമാർ പറഞ്ഞു.
ssefrs

