ജി.സി.സി റെയിൽവേയടക്കമുള്ള നിർദിഷ്ട കിങ് ഹമദ് കോസ്‌വേ പദ്ധതി സംബന്ധിച്ച പഠനങ്ങൾ പുരോഗമിക്കുന്നു
ജി.സി.സി റെയിൽവേയടക്കമുള്ള നിർദിഷ്ട കിങ് ഹമദ് കോസ്‌വേ പദ്ധതി സംബന്ധിച്ച പഠനങ്ങൾ കിങ് ഫഹദ് കോസ്‌വേ അതോറിറ്റി, സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നടക്കുകയാണെന്ന് ബഹ്റൈൻ ടെലികോം, ഗതാഗതമന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅബി പറഞ്ഞു. ഇതിന്റെ ആദ്യഘട്ടം പൂർത്തിയാതായും പദ്ധതി നടപ്പിലാക്കൽ ഘട്ടത്തിൽ ട്രെയിൻ, റെയിൽവേ മേഖലകളിൽ അനുഭവപരിചയമുള്ള കമ്പനികളിൽനിന്ന് മികച്ച ബിഡുകൾ നേടുന്നതിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രോജക്ട് പ്രീ−ക്വാളിഫിക്കേഷനുള്ള ടെൻഡർ നടപടികളുമായി മുന്നോട്ടുപോകുന്നതിന് ആവശ്യമായ അനുമതികൾ ഇരുരാജ്യങ്ങളിൽനിന്നും നേടുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നുവരുകയാണ്. ബഹ്‌റൈൻ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം 20 സ്റ്റേഷനുകൾ ഉൾപ്പെടെ മൊത്തം 29 കിലോമീറ്റർ ദൈർഘ്യത്തിൽ സ്വകാര്യമേഖലയുമായി സഹകരിച്ച് നടപ്പാക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
dgsdgtds

