ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഓണാഘോഷം സെപ്റ്റംബർ 22ന്
ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഓണാഘോഷം സെപ്റ്റംബർ 22ന് നടക്കും. ഇതിന്റെ ഭാഗമായുള്ള ഓണാഘോഷ പോസ്റ്റർ ‘ഓണോത്സവം 2023’ന്റെ പ്രകാശനം കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം, വനിത വിഭാഗം പ്രസിഡന്റ് ആതിര സുരേന്ദ്ര എന്നിവർ ചേർന്ന് പോസ്റ്റർ കൈമാറി.ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, വനിത വിഭാഗം സെക്രട്ടറി ആതിര പ്രശാന്ത്, വൈസ് പ്രസിഡന്റുമാരായ സാം ജോസഫ് കാവാലം, അനീഷ് മാളികമുക്ക്, എക്സിക്യൂട്ടിവ് അംഗങ്ങളായ ജയ്സൺ കൂടാംപള്ളത്ത്, ജോർജ് അമ്പലപ്പുഴ, രാജേഷ് മാവേലിക്കര, വനിത വിഭാഗം എക്സിക്യൂട്ടിവ് അംഗം മിനി പോൾ, അംഗങ്ങൾ ആയ പൗലോസ് വർഗീസ്, സജി കലവൂർ, ലത പുഷ്പാംഗദൻ എന്നിവർ സംബന്ധിച്ചു.
ASDDSDSASD

