കെ.എം.സി.സി. വടകര മണ്ഡലം 'ഹെല്ത്ത് ഈസ് വെല്ത്ത്' ക്യാമ്പയിന് നടത്തി
ബഹ്റൈൻ കെ.എം.സി.സി. വടകര മണ്ഡലം കമ്മിറ്റി "ഹെൽത്ത് ഈസ് വെൽത്ത്" എന്ന ക്യാമ്പയിന്റെ ഭാഗമായി ഹിജാമ അവേർനെസ്സ് ക്ലാസ്സ് സംഘടിപ്പിച്ചു. മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കെഎംസിസി സംസ്ഥാന സെക്രട്ടറി അസ്ലം വടകര ഉദ്ഘാടനം ചെയ്തു. ജീവിത ശൈലി രോഗങ്ങളെ കുറിച്ചും ഹിജാമയുടെ പ്രധാന്യത്തെ കുറിച്ചും ശിഹാബുദ്ദീൻ മംഗലശേരി നടത്തിയ ക്ലാസ്സ് ശ്രദ്ധേയമായി. ഇതോടൊപ്പം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
5 RT

