ഐ.വൈ.സി.സി സ്കോളർഷിപ് വിതരണം ചെയ്തു


ഐ.വൈ.സി.സി എല്ലാവർഷവും നടത്തിവരാറുള്ള അക്ഷരദീപം പദ്ധതിയിൽ ഉൾപ്പെടുത്തി സ്കോളർഷിപ് വിതരണം ചെയ്തു. പത്തനംതിട്ട ജില്ലയിൽ നരിയാപുരം എം.എസ്.സി എൽ.പി സ്കൂളിലെ സമർഥരായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് കൈമാറിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരും ഡി.സി.സി മെംബർമാരും പങ്കെടുത്തു. സ്കൂൾ പ്രധാനാധ്യാപിക സാലി സാമുവൽ അധ്യക്ഷത വഹിച്ചു. അഡ്വ. ആനി ഫിലിപ് സ്കോളർഷിപ് വിതരണം ചെയ്തു. ഡി.സി.സി മെംബർ തോമസ് ടി. വർഗീസ് സംസാരിച്ചു. ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അംഗം ബിനു പുത്തൻപുരയിൽ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

ASDADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed