ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് ദാർ അൽ ഖലീജ് കമ്പനിയിലെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനുസാനിലെ ലേബർ അക്കമഡേഷനിലായിരുന്നു ക്യാമ്പ്. 175 തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ പരിശോധനയും പ്രയോജനപ്പെടുത്തി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ക്യാമ്പ് ഉദ്ഘാടനം ചെയ്തു.അൽ ഹിലാൽ ഹോസ്പിറ്റൽ, അൽ റബീഹ് മെഡിക്കൽ സെന്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ, കിംസ് ഹെൽത്ത് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും കൂടാതെ ഡോ. സന്ധുവും ക്യാമ്പിൽ പങ്കെടുത്തു. ദാർ അൽ ഖലീജ് അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഫിനാൻസ് മാനേജർ അലക്സാണ്ടർ ഐ.സി.ആർ.എഫിന് നന്ദി പറഞ്ഞു. പർച്ചേസ് മാനേജർ ശങ്കർ സംബന്ധിച്ചു. ക്യാമ്പിൽ പങ്കെടുത്ത തൊഴിലാളികൾക്ക് ഭക്ഷണവും വിതരണം ചെയ്‌തു.

article-image

GFASFGHADSGH

You might also like

  • Lulu Exchange
  • Straight Forward

Most Viewed