തൊഴിൽ പ്രശ്നപരിഹാരവേദിയായി ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്


ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നപരിഹാരവേദിയായ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. എംബസി ചാർജ് ഡി അഫെയേർസ് ഇഹ്ജാസ് അസ്ലം, വിവിധ നിയമവിദഗ്ധർ, എംബസി ജീവനക്കാർ, സാമൂഹ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 15ന് സ്വാതന്ത്രദിനാഘോഷപരിപാടികളോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ വെച്ച് നടക്കുന്ന പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ ഓപ്പൺഹൗസ് വേളയിൽ ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാരെ ഇഹ്ജാസ് അസ്ലം ക്ഷണിച്ചു. രാവിലെ 6.45 മുതൽക്കാണ് ഇവിടെ പരിപാടികൾ ആരംഭിക്കുന്നത്. ജൂലൈ മാസം എംബസിയുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

article-image

ASDSAADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed