ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ മനാമ ഏരിയ വനിതാവിഭാഗം സർഗ്ഗവേദി സംഗമം സംഘടിപ്പിച്ചു
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ മനാമ ഏരിയ വനിതാവിഭാഗം സർഗ്ഗവേദി സംഗമം സംഘടിപ്പിച്ചു. വനിതാവിഭാഗം പ്രസിഡന്റ് സാജിത സലീം പരിപാടി ഉദ്ഘാടനം ചെയ്തു. മെഹറ മൊയ്തീൻ പ്രബന്ധമവതരിപ്പിച്ചു. നിരവധി കലാപരിപാടികൾ അരങ്ങേറി. ഫ്രന്റ്‌സ് വനിതാ വിഭാഗം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായ സഫ ഷാഹുൽ ഹമീദ്, ഫസീല ഷാഫി , സൗദ മുസ്തഫ എന്നിവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
പരിപാടിയിൽ ഏരിയ കൺവീനർ ഷബീഹ ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി ഫസീല ഹാരിസ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺ വീനർ ബുഷ്ര ഹമീദ് നന്ദി പറഞ്ഞു. സക്കിയ ഷമീർ പ്രാർത്ഥന ഗീതം അവതരിപ്പിച്ചു. സൽമ സജീബ് പരിപാടിയുടെ അവതാരകയായിരുന്നു.
ൂിഹരുിനബഗ

