ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനിമുതൽ പരിമിതമായ അളവിൽ മാംസം, മൃഗത്തീറ്റ, വളർത്തുമൃഗങ്ങളുടെ ഭക്ഷണം എന്നിവ കൊണ്ടുവരാം


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനിമുതൽ പരിമിതമായ അളവിൽ മാംസം, മൃഗത്തീറ്റ, വളർത്തുമൃഗങ്ങളുടെ ഭക്ഷണം എന്നിവ ഇറക്കുമതി ലൈസൻസോ മറ്റ് വെറ്ററിനറി സർട്ടിഫിക്കറ്റുകളോ ഇല്ലാതെ കൊണ്ടുവരാമെന്ന് അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ അൽ മുബാറക് പുറത്തിറക്കിയ പുതിയ തീരുമാനത്തിലാണ് ഈ ഇളവുകൾ നൽകിയിരിക്കുന്നത്.

വ്യക്തിപരമായ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്ന ഉൽപന്നങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുക. പുതിയ നിയമം അനുസരിച്ച്, രണ്ട് ആടുകളുടെയോ ആട്ടിൻകുട്ടികളുടെയോ മാംസം, 40 കിലോവരെ അറുത്ത മാംസം, 50 കിലോവരെ മൃഗത്തീറ്റ, നായക്കും പൂച്ചയ്ക്കുമുള്ള ഭക്ഷണം 10 കിലോവരെ, ഭക്ഷണ സപ്ലിമെന്റുകൾ 3 കിലോ, തുടങ്ങിയ സാധനങ്ങളാണ് ഒരു യാത്രക്കാരന് ബഹ്റൈനിലേയ്ക്ക് ഇറക്കുമതി ലൈസൻസ് ഇല്ലാതെ കൊണ്ടുവരാനാവുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed