മുഹറഖ് ഐനുൽ ഹുദാ മദ്റസയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l മുഹറഖ് ഐനുൽ ഹുദാ മദ്റസയിൽ മുഹമ്മദ് ഹനീഫ മുസ് ലിയാരുടെ അധ്യക്ഷതയിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ആക്ടിങ് പ്രസിഡൻറ് ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ ഫൈസി മഞ്ജരി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ എസ്.കെ.എസ്.ബി.വി ബഹ്റൈൻ കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മദ്റസാ വിദ്യാർഥി മുഹമ്മദ് സഹദിനെ ആദരിച്ചു. മുഹമ്മദ് മുജ്തബ ഖിറാഅത്ത് നടത്തി.
വിദ്യാർഥികൾ ദേശീയഗാനമാലപിച്ചു. അഫ്റാൻ അലി പായസ വിതരണം നടത്തി. പ്രഥമാധ്യാപകൻ എൻ.കെ അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും സയിദ് സിയാദ് നന്ദിയും പറഞ്ഞു.
jfjf