അമിത അളവിൽ എനർജി ഡ്രിങ്ക്സ് കുടിച്ച 16 വയസ്സുകാരൻ മരണപ്പെട്ടു

പ്രദീപ് പുറവങ്കര
മനാമ l അമിത അളവിൽ എനർജി ഡ്രിങ്ക്സ് കുടിച്ചതിനെ തുടർന്ന് ബഹ്‌റൈനിൽ 16 വയസ്സുകാരൻ മരണപ്പെട്ടു. മുഹറഖ് ഗവർണറേറ്റിലാണ് സംഭവം. രക്തയോട്ടം നിലച്ചതാണ് മരണകാരണമെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു. രണ്ട് കുപ്പി എൻർജി ഡ്രിങ്ക് ആണ് കുട്ടി കുടിച്ചത്. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെന്ന് കുട്ടിയുടെ പിതാവ് പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
തങ്ങളുടെ മകൻ ഇത്തരം പാനീയങ്ങൾ ഉപയോഗിച്ചിരുന്നതായി അറിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ അടുത്ത പാർലമെന്റ് സെഷനിൽ ചർച്ച നടത്തുമെന്ന് എം.പി ഖാലിദ് ബു അനക് അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഇത് സംബന്ധിച്ച് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
നന