ഷെയ്ഖ് ഇസാ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ജോയിന്റ് കമാൻഡ് ആൻഡ് സ്റ്റാഫ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി

ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മകനായലെഫ്റ്റനന്റ് കമാൻഡർ ഷെയ്ഖ് ഇസാ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യുഎസിലെ വിർജീനിയയിലുള്ള യുഎസ് മറൈൻ കോർപ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ജോയിന്റ് കമാൻഡ് ആൻഡ് സ്റ്റാഫ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി.
ഈ നേട്ടം കൈവരിച്ചതിന് ഇദ്ദേഹത്തെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ, രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ എന്നിവർ അഭിനന്ദിച്ചു. സൈനിക, സിവിലിയൻ മേഖലകളിൽ രാജ്യ പുരോഗതിയെ പിന്തുണയ്‌ക്കാനും ജനങ്ങളെ സേവിക്കാനും താൻ ബാധ്യസ്ഥനാണെന്നും പുതിയ നേട്ടം അതിന് സഹായിക്കുമെന്ന് കരുതുന്നതായും ഷെയ്ഖ് ഇസ ബിൻ സൽമാൻ വ്യക്തമാക്കി.
ey6rdy