ബഹ്റൈനിലെ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ലയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 12ന്

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ലയുടെ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 12ന് രാവിലെ 11മുതൽ സെല്ലാക്, ബീച് ബേ റിസോർട്ടിൽ നടക്കും. ഇതിനു മുന്നോടിയായുള്ള ഫ്ലെയർ പ്രകാശന കർമവും കൂപ്പൺ വിതരണ ഉദ്ഘാടനവും രക്ഷാധികാരി വർഗീസ് ഡാനിയേൽ നിർവഹിച്ചു.
പ്രസിഡന്റ് റോബി ജോർജ്, ജനറൽ സെക്രട്ടറി അനിൽ പാലയിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബ്ലസൻ മാത്യു, മാത്യു പാലിയേക്കര, ജോബിൻ ചെറിയാൻ, വിനോദ് കുമാർ, ടോബി മാത്യു, നിതിൻ സോമനാദ് എന്നിവർ പങ്കെടുത്തു.
േ്ിേ