ഫെഡ് ബഹ്‌റൈൻ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഒന്നാം സ്ഥാനം നിഷ കോശി, രണ്ടാം സ്ഥാനം സുബിൻ തോമസ്, മൂന്നാം സ്ഥാനം ഡോണി സെബാസ്റ്റ്യൻ എന്നിവർ കരസ്ഥമാക്കി. സഹൽ തൊടുപുഴ ആയിരുന്നു ക്വിസ് മാസ്റ്റർ.
പ്രസിഡന്റ് സ്റ്റീവ്ൺസൺ, ജനറൽ സെക്രട്ടറി സുനിൽ ബാബു, മെംബർഷിപ് സെക്രട്ടറി ജയേഷ് ജയൻ, എക്സിക്യുട്ടിവ് അംഗങ്ങളായ ഐസക് കെ.വി, ജയകൃഷ്ണൻ എന്നിവർ മത്സരം നിയന്ത്രിച്ചു.
gj,bgjk