തൊഴിൽ നിയമലംഘനം നടത്തിയ 103 പ്രവാസികളെ നാടുകടത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി

പ്രദീപ് പുറവങ്കര
മനാമ l തൊഴിൽ നിയമലംഘനം നടത്തിയ 103 പ്രവാസികളെ നാടുകടത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. ബഹ്റൈനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി എൽ.എം.ആർ.എ നടത്തുന്ന പരിശോധന കാമ്പയിനുകളിൽ പിടിയിലായവരെയാണ് നാടുകടത്തിയത്. ആഴ്ച തോറും നടത്തി വരാറുള്ള പരിശോധനകളുടെ ഭാഗമായി ആഗസ്റ്റ് പത്തിനും 16നുമിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1100 പരിശോധനകളാണ് എൽ.എം.ആർ.എ നടത്തിയത്.
വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 12 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു.പരിശോധനവേളയിൽ ആറുപേരെ നിയമനടപടികൾക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ ആകെ 89,041 പരിശോധന സന്ദർശനങ്ങളും 1240 സംയുക്ത കാമ്പയിനുകളുമാണ് എൽ.എം.ആർ.എ നടത്തിയത്. പരിശോധനകളിൽ 3302 പേരെ കസ്റ്റഡിയിലെടുക്കുകയും 10,421 പേരെ നാടുകടത്തുകയും ചെയ്തു.
sdsdf