ദിശ മലയാളം പാഠശാല പ്രവേശനോത്സവം


പ്രവാസി കുരുന്നുകളുടെ മലയാളഭാഷാ പഠനത്തിനായി ദിശ സെന്റർ നടത്തുന്ന മലയാളം പാഠശാലയുടെ പ്രവേശനോത്സവ പരിപാടിയുടെ ഉദ്ഘാടനം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ പ്രസിഡന്റ്‌ സമീർ ഹസൻ നിർവഹിച്ചു. മാതൃഭാഷയെയും നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെയും അടുത്തറിയാൻ മലയാളഭാഷയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ യുനുസ് രാജ് അധ്യക്ഷത വഹിച്ചു.

കുട്ടികൾ ഭാഷാപ്രതിജ്ഞ എടുത്തു. കണിക്കൊന്ന രണ്ട് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

article-image

fhfyf

You might also like

Most Viewed