ഒ.ഐ.സി.സി ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം നടന്നു


ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ മുപ്പത്തിരണ്ടാം രക്തസാക്ഷിത്വ ദിനാചാരണത്തിന്റെ ഭാഗമായി ഒ.ഐ.സി.സി ആഭിമുഖ്യത്തിൽ  അനുസ്മരണ സമ്മേളനം നടന്നു. ശാസ്ത്ര − സാങ്കേതിക മേഖലയിലും, വിവരസാങ്കേതിക മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും ഉണ്ടാക്കിയ  മുന്നേറ്റത്തിന് രാജ്യം എന്നും രാജീവ്‌ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അദ്ധ്യക്ഷത വഹിച്ചു.

യോഗം ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ചു പുഷ്പാർച്ചനയും, പ്രാർത്ഥനയും നടത്തി.

article-image

ിുിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed