വോയ്‌സ് ഓഫ് ആലപ്പിയുടെ തൊഴിലാളിദിനാഘോഷം ലേബർ മിനിസ്ട്രിയുടെ സുരക്ഷാ വിഭാഗം ഹെഡ് ഹുസ്സൈൻ അൽ ഹുസ്സൈനി ഉൽഘാടനം ചെയ്‌തു
വോയ്‌സ് ഓഫ് ആലപ്പിയുടെ മെയ്‌ദിനാഘോഷം സൽമാബാദിലെ സോഹൽ കമ്പനി ലേബർ ക്യാമ്പിൽ നടന്നു. മിനിസ്ട്രി ഓഫ് ലേബർ സേഫ്റ്റി ഡിപ്പാർട്മെന്റ് ഹെഡ് ഹുസ്സൈൻ അൽ ഹുസ്സൈനി മെയ്‌ദിനാഘോഷം ഉദ്ഘാടനം ചെയ്‌തു. സൽമാബാദിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് 150 പേർ പ്രയോജനപ്പെടുത്തി.
രാവിലെ 8 മുതൽ ആരംഭിച്ച കലാപ്രകടനങ്ങളിലും, വിവിധ ഗെയിമുകളിലും ആവേശത്തോടെ തൊഴിലാളികൾ പങ്കാളികളായി. ഉച്ചയ്ക്ക് ക്യാമ്പിലെ തൊഴിലാളികൾക്കൊപ്പം ഭക്ഷണവും കഴിച്ചാണ് വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങൾ പിരിഞ്ഞത്.
drydryr
