അറിവല്ല തിരിച്ചറിവാണ് മനുഷ്യനു വേണ്ടത്; ബഹ്റൈൻ നവകേരള പ്രവർത്തകർ നടത്തിയ സ്വീകരണ യോഗത്തിൽ ചിറ്റയം ഗോപകുമാർ


അറിവല്ല തിരിച്ചറിവാണ് മനുഷ്യനു വേണ്ടതെന്ന് ബഹ്റൈൻ സന്ദർശനം നടത്തിയ കേരള നിയസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ. വിദ്യാഭ്യാസം നേടി വിവേകമില്ലാതായാൽ വിദ്യാഭ്യാസം നേടിയതു കൊണ്ട് പ്രയോജനമില്ലെന്നും ബഹ്റൈൻ നവകേരള പ്രവർത്തകർ സൽമാബാദിലെ റൂബി റെസ്റ്റോറന്റിൽ നടത്തിയ സ്വീകരണ യോഗത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. പ്രവാസികളുടെ ആവശ്യങ്ങളിൽ അനുഭാവ പൂർണ്ണമായ സമീപനം സ്വീകരിക്കുന്ന ഇടതുപക്ഷ സർക്കാർ ഇനിയും പ്രവാസികൾക്കായുള്ള പുതിയ പല കർമ്മ പരിപാടികളും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ പെൻഷൻ തുക വർദ്ധിപ്പിക്കേണ്ടതിന്റെയും ക്ഷേമനിധിയിൽ ചേരാനുള്ള വയസ്സിന്റെ പരിധി കഴിഞ്ഞവർക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്നതിനു അദാലത്തുകൾ സംഘടിപ്പിക്കണമെന്ന നവകേരള പ്രവർത്തകരുടെ ആവശ്യം സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്താമെന്നും ശ്രീ ചിറ്റയം ഗോപകുമാർ കൂട്ടിച്ചേർത്തു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എൻ.കെ ജയൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.

article-image

e4y67e5ye

You might also like

Most Viewed