കരുതലിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇഫ്താർ

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അംഗങ്ങൾക്കും കുടുംബാഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി ഇഫ്താർ വിരുന്നൊരുക്കി. കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി സ്വാഗതവും ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ ടി.സുനിൽ കുമാർ നന്ദിയും പറഞ്ഞു. ജമാൽ നദ്‌വി ഇഫ്താർ സന്ദേശം നൽകി. രക്ഷാധികാരി കെ.ടി. സലിം യോഗനടപടികൾ നിയന്ത്രിച്ചു. ട്രെഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ യു. കെ. ബാലൻ, സുധീർ തിരുനിലത്ത്, കോഓർഡിനേറ്റർ ജയേഷ് വി. കെ, വൈസ് പ്രസിഡണ്ട് ശശി അക്കരാൽ, വനിതാ വിഭാഗം കൺവീനർ രമ സന്തോഷ്, ഇഫ്താർ കമ്മിറ്റി കൺവീനറായ സജ്ന ഷനൂപ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
cdvsfff