യാത്രയയപ്പ് നൽകി


ജോലി ആവശ്യാർത്ഥം ബഹ്റൈനിനോട് വിട പറഞ്ഞ് ഒമാനിലേക്ക് പോകുന്ന സമസ്ത ബഹ്റൈന്റേയും, എസ്.കെ.എസ്.എസ്.എഫിന്റേയും സജീവ പ്രവർത്തകൻ ഷാനവാസ് കായംകുളത്തിന് സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്ത് നടത്തപ്പെടുന്ന ഇഫ്താർ സംഗമത്തിൽ യാത്രയയപ്പ് നൽകി.

മനാമ ഏരിയ കമ്മിറ്റിയുടേയും, എസ്.കെ.എസ്.എസ്.എഫിന്റേയും സ്നേഹോപഹാരം ബഹ്റൈൻ നീതിന്യായ അപ്പീൽ കോടതി ഖാസി അശൈഖ് ഹമദ് സാമി അൽ ഫാളിലി അദ്ദൗസരിയും  സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങളും ചേർന്ന് കൈമാറി.

സമസ്ത ജനറൽ സെക്രട്ടറി വി.കെ കുഞ്ഞഹമദ് ഹാജി, മുസ്ഥഫ കളത്തിൽ, ജാഫർ കൊയ്യാട്, സുബൈർ അത്തോളി, നാവാസ് കുണ്ടറ, അശ്റഫ് അൻവരി , ഹാഫിദ് ശറഫുദ്ദീൻ മൗലവി, വിഖായ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

article-image

േു്

You might also like

  • Lulu Exchange
  • Straight Forward

Most Viewed