മന്ത്രി ആര്‍.ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.

മന്ത്രി ആര്‍.ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ മതിയായ വസ്തുതകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിനെതിരെ ആര്‍.ബിന്ദു നല്‍കിയ തടസഹര്‍ജി കോടതി അംഗീകരിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ ആര്‍.ബിന്ദുവിനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടനാണ് തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രഫസര്‍ അല്ലാതിരിക്കെ തന്‍റെ പേരിനൊപ്പം പ്രഫസറെന്ന് ചേര്‍ത്ത് ആര്‍.ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാണെന്ന് ഹര്‍ജിയില്‍ പറയുന്നു. തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് സമയത്ത് നോട്ടീസ് പ്രചരിപ്പിച്ചതായും ഉണ്ണിയാടന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് മന്ത്രി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ സാധൂകരിക്കുന്ന രേഖകളൊന്നും ഉണ്ണിയാടന്‍ ഹാജരാക്കിയിട്ടില്ലെന്നും ആര്‍.ബിന്ദു തടസഹര്‍ജിയില്‍ പറഞ്ഞു.
DGDFSHHDFGS