നാടൻ പന്തുകളി അന്താരാഷ്ട്ര ടൂർണമെന്റ് ‘ഹർഷാരവം 2023’ ഏപ്രിൽ 21 മുതൽ ബഹ്റൈനിൽ


കേരളത്തിന്റെ തനത് കായിക വിനോദമായ നാടൻ പന്തുകളി ടൂർണമെന്റ് ‘ഹർഷാരവം 2023’ ബഹ്റൈൻ കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്നു. ജി.സി.സി കപ്പിനു വേണ്ടിയുള്ള ടൂർണമെന്റ് ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ ഏപ്രിൽ 21, 22, 23 തീയതികളിൽ നടക്കും. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങളിൽനിന്ന് ടീമുകൾ പങ്കെടുക്കും.

ഈ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന നാടൻ പന്തുകളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ഗൾഫ് കേരള നേറ്റിവ് ബോൾ അസോസിയേഷനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ബഹ്റൈനിലെ നാടൻ പന്തുകളി സംഘടനകളായ ബി.കെ.എൻ.ബി.എഫിന്റെയും കെ.എൻ.ബി.എയുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ജാഫർ മദനിയും ഫ്രാൻസിസ് കൈതാരത്തും ചേർന്ന് നിർവഹിച്ചു.
സംഘാടകസമിതി കൺവീനർമാരായി രഞ്ജിത്ത് കുരുവിള, ഷോൺ പുന്നൂസ് മാത്യു, മോബി കുര്യാക്കോസ്, റോബിൻ എബ്രഹാം, സാജൻ തോമസ്, മനോഷ് കോര എന്നിവരെ തെരഞ്ഞെടുത്തു.

article-image

gtdgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed