വെസ്റ്റ് റിഫ കെ.എം.സി.സി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

വെസ്റ്റ് റിഫ കെ.എം.സി.സി റോയൽ കോർട്ട് മജ്‍ലിസിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കെ.എം.സി.സി ബഹ്‌റൈൻ മുൻ സംസ്ഥാന പ്രസിഡന്റ് എസ്.വി. ജലീൽ ഉദ്ഘാടനം നിർവഹിച്ചു. ഇ.എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. സുഹൈൽ അൻവരി പ്രാർത്ഥന നടത്തി. സ്റ്റേറ്റ് സെക്രട്ടറി ഒ.കെ. കാസിം, മലപ്പുറം ജില്ല പ്രസിഡന്റ് റിയാസ് ഒമാനൂർ, സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി, കോഴിക്കോട് ജില്ല ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാക്ക് വില്യാപ്പള്ളി, സെക്രട്ടറി ഷാഫി വേളം, വയനാട് ജില്ല പ്രസിഡന്റ് ഹുസൈൻ വയനാട്, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് റസാക്ക് ആയഞ്ചേരി, സമസ്ത റിഫ പ്രസിഡന്റ് ഹംസ അൻവരി, തെന്നല മൊയ്തീൻ ഹാജി എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. മുജീബ് റഹ്മാൻ സ്വാഗതവും നാസർ കല്ലാച്ചി നന്ദിയും പറഞ്ഞു. ജാബിർ തിക്കോടി, അലി മലപ്പുറം, സിദ്ദീഖ് മൗലവി, ജലീൽ ടി. കാക്കുനി, ഇസ്മായിൽ ശാന്തിനഗർ, ഫൈസൽ പള്ളിയത്ത്, അക്ബർ, ഫർഷാദ്, റിയാസ് മലപ്പുറം, റിയാസ് കണ്ണൂർ, റസാക്ക് മയ്യനൂർ, ജവാദ്, അബ്ദുറഹിമാൻ, റിയാസ് എന്നിവർ നേതൃത്വം നൽകി.
gdhgfhfgh