ബഹ്റൈൻ പ്രവാസി നിര്യാതനായി


 അസുഖബാധിതനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തൃശൂർ കുന്നംകുളം പഴഞ്ഞി സ്വദേശി ജയരാജൻ ആണ് മരിച്ചത്.  59 വയസായിരുന്നു പ്രായം.  അർബുദ ബാധിതനായ ഇദ്ദേഹത്തെ തുടർ ചികിത്സക്ക് നാട്ടിലെത്തിക്കാനും കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും ഐ.സി.ആർ.എഫിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.  സാമ്പത്തിക പ്രയാസവും യാത്രാ വിലക്കും കാരണം ആറ് വർഷമായി ഇദ്ദേഹം നാട്ടിൽ പോയിരുന്നില്ല. താമസിക്കുന്ന വീടും സ്ഥലവും നാല് ലക്ഷം രൂപ കടമെടുത്തതിനാൽ ജപ്തിയുടെ വക്കിലാണ്.  മൃതദേഹം നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ നടന്നു വരുകയാണ്.  ഭാര്യ: ശാന്ത. മക്കൾ: അതുൽ, അഹല്യ. 

You might also like

Most Viewed