എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മനുഷ്യജാലിക സംഘടിപ്പിച്ചു


ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വർഷം തോറും സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലിക ഈ വർഷവും നടന്നു. "രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ  എന്ന വിഷയത്തെ ആസ്പദമാക്കി മനാമ സമസ്ത  ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതനും, പ്രഭാഷകനുമായ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു. 

article-image

കെ.സി.ഇ. സി അധ്യക്ഷൻ റെവറന്റ് ഫാദർ  ഷാബു ലോറൻസ്, സമസ്ത ബഹ്റൈൻ ട്രഷറർ എസ്.എം അബ്ദുൽ വാഹിദ്, കെ എം സി സി ആക്ടിംഗ് ജനറൽ സെക്രട്ടറി കെ.ടി മുസ്തഫ, ഒ. ഐ.സി.സി. പ്രസിഡണ്ട് ബിനു കുന്നന്താനം, പ്രതിഭ ബഹ്റൈൻ സെക്രട്ടറി പ്രദീപ് പതേരി, സാമൂഹ്യപ്രവർത്തകരായ   കെ.ടി സലീം, ചെമ്പൻ ജലാൽ എന്നിവർ ആശംസകൾ നേർന്നു. ഓർഗനൈസിംഗ് സെക്രടറി നവാസ് കുണ്ടറ സ്വാഗതവും  സജീർ പന്തക്കൽ നന്ദിയും പറഞ്ഞു. അശ്റഫ് അൻവരി ചേലക്കരയാണ് പ്രതിജ്ഞ ചൊല്ലികൊടുത്തത്. 

You might also like

Most Viewed