സാംസ വനിതാവേദി അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സാംസ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ബുസൈതീൻ കിങ് ഹമദ് യൂണിവേഴ്സിറ്റിയിൽ വച്ച് അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 90 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. ബ്ലഡ് ഡോനേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തൃക്കരിപൂർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സാംസ അഡ്വൈസറി ബോർഡ് മെമ്പർ ബാബു മാഹി രക്തദാനം നടത്തി ക്യാമ്പിന് തുടക്കമിട്ടു. വനിതാ വേദി പ്രസിഡന്റ് ഇൻഷ റിയാസ്, വനിതാ വേദി സെക്രട്ടറി ബീനാ ജീജോ, സിതാര മുരളികൃഷ്ണൻ, സൂര്യ സോമ, സോവിൻ തോമസ് എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിച്ച ക്യാമ്പിന് സാംസ പ്രസിഡന്റ് മനീഷ്,സെക്രട്ടറി നിർമ്മല ജേക്കബ് , ട്രഷറർ വൽസരാജ്, അഡ്വൈസറി ബോർഡ് മെമ്പർ മുരളീകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി സന്തോഷ്, മെമ്പർഷിപ് സെക്രട്ടറി ബിജു പുനത്തിൽ, എന്റർടൈൻമെന്റ് സെക്രട്ടറി സതീഷ് പൂമനക്കൽ, ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമ്മൻ, EC അംഗങ്ങളായ റിയാസ് കല്ലമ്പലം, ഗിരീഷ് കുമാർ, ബൈജു കോഴിപറമ്പിൽ, മനോജ് നാരായണൻ, രഘുദാസ്, രശ്മി അമൽ, അപർണ രാജ്‌കുമാർ, ജിഷ എന്നിവർ നേതൃത്വം നൽകി.