സിറ്റിസ്കേപ്പ് ബഹ്‌റൈൻ നവംബർ 24 മുതൽ; പ്രമുഖ ഡെവലപ്പർമാരും പുത്തൻ സംരംഭങ്ങളും അണിനിരക്കും


പ്രദീപ് പുറവങ്കര

മനാമ: മനാമ: റിയൽ എസ്റ്റേറ്റ് മേഖലയിലെ പുത്തൻ സാധ്യതകളും നവീകരണങ്ങളും പരിചയപ്പെടുത്തുന്ന സിറ്റിസ്കേപ്പ് ബഹ്‌റൈൻ 2026-ന് ഇനി ഒരാഴ്ച മാത്രം. നവംബർ 24 മുതൽ 28 വരെ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ അഞ്ച് ദിവസങ്ങളിലായാണ് മേള അരങ്ങേറുന്നത്. പ്രമുഖ ഡെവലപ്പർമാരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപ, പാർപ്പിട, വാണിജ്യ അവസരങ്ങൾ തേടാനും സന്ദർശകർക്ക് അവസരമുണ്ടാകും.

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (RERA) പിന്തുണയോടെ ഇൻഡി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മേളയിൽ ബഹ്‌റൈൻ മറീന, ദിയാർ അൽ മുഹറഖ്, എദാമാ, ഇൻഫ്രാകോർപ്പ്, നസീജ്, റീഫ് ഐലൻഡ്, ഡിജിറ്റൽ സിറ്റി ബഹ്‌റൈൻ, ദാർ അൽ ബഹ്‌റൈൻ തുടങ്ങി പ്രമുഖ ഡെവലപ്പർമാർ അണിനിരക്കും. ബി.ബി.കെ, കുവൈത്ത് ഫിനാൻസ് ഹൗസ്, ആഫാഖ് ഫ്യൂച്ചർ റിയൽ എസ്റ്റേറ്റ്, ഡി.ബി.എസ് ഇന്റീരിയേഴ്സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും വ്യവസായ വിദഗ്ധരും സന്ദർശകർക്ക് മാർഗ്ഗനിർദ്ദേശവുമായി ഒപ്പമുണ്ടാകും.

റിയൽ എസ്റ്റേറ്റ് രംഗത്തെ നൂതന സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്ന 'ബഹ്‌റൈൻ പ്രോപ്ടെക് പ്ലാറ്റ്‌ഫോം' ഈ വർഷത്തെ പ്രധാന ആകർഷണമാണ്. നിക്ഷേപകർക്കും വിദഗ്ധർക്കും മുന്നിൽ ആശയങ്ങൾ അവതരിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് തത്സമയ പിച്ച് മത്സരവും ഒരുക്കിയിട്ടുണ്ട്. വാസ്തുവിദ്യയും ഡിസൈനും മുൻനിർത്തി പ്രത്യേക ആർക്കിടെക്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ പവലിയനും പ്രവർത്തിക്കും.

അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് – മിഡിൽ ഈസ്റ്റ് ചാപ്റ്ററുമായി സഹകരിച്ച് നടത്തുന്ന 'ഫ്യൂച്ചർ ആർക്കിടെക്ട്സ്' നാലാം പതിപ്പിൽ സർവ്വകലാശാലാ വിദ്യാർത്ഥികൾ തങ്ങളുടെ ആശയങ്ങൾ പ്രമുഖ ആർക്കിടെക്റ്റുകൾക്കും ഡെവലപ്പർമാർക്കും മുന്നിൽ അവതരിപ്പിക്കും. സീഫ് പ്രോപ്പർട്ടീസാണ് വാസ്തുവിദ്യാ സംരംഭങ്ങളുടെ ഔദ്യോഗിക സ്പോൺസർ.

വിപണിയിലെ പ്രവണതകൾ വിലയിരുത്താൻ നവംബർ 25 മുതൽ 28 വരെ 25 'സിറ്റിസ്കേപ്പ് ടോക്സ്' സെഷനുകൾ നടക്കും. പ്രോപ്പർട്ടി ഉടമസ്ഥാവകാശം, നിക്ഷേപം, ധനസഹായം, സുസ്ഥിരത, ആധുനിക ജീവിതത്തിന്റെ ഭാവി എന്നിവയിൽ സർക്കാർ പ്രതിനിധികളും വിദഗ്ധരും സംസാരിക്കും.

വിപണി നേരിട്ട് അറിയാനും ഡെവലപ്പർമാരുമായി ആശയവിനിമയം നടത്താനുമുള്ള അവസരമാണ് സിറ്റിസ്കേപ്പ് ബഹ്‌റൈനെ വ്യത്യസ്തമാക്കുന്നതെന്ന് സിറ്റിസ്കേപ്പ് ഗ്രൂപ്പ് ഡയറക്ടർ അലക്സാണ്ടർ ഹ്യൂഫ് വ്യക്തമാക്കി. പരമ്പരാഗത പ്രദർശന രീതികൾക്കപ്പുറം വൈവിധ്യമാർന്ന അനുഭവങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജുവലറി അറേബ്യയ്ക്കും സെന്റ് അറേബ്യയ്ക്കും ഒപ്പമാണ് സിറ്റിസ്കേപ്പ് ബഹ്‌റൈൻ നടക്കുന്നത്. ഒരൊറ്റ സന്ദർശനത്തിലൂടെ റിയൽ എസ്റ്റേറ്റ്, ആഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ലൈഫ്‌സ്റ്റൈൽ എന്നിവ അനുഭവിച്ചറിയാൻ സന്ദർശകർക്ക് അവസരം ലഭിക്കും.

article-image

adsadsasdasd

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed