ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ വിശുദ്ധ നിനവേ നോമ്പ് ആരംഭിച്ചു


ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ എല്ലാ വർഷവും നടത്തിവരുന്ന വിശുദ്ധ നിനവേ നോമ്പ് ഇന്നലെ മുതൽ ആരംഭിച്ചു. ഫെബ്രുവരി 1 വരെയുള്ള ദിവസങ്ങളിൽ കത്തീഡ്രൽ വാർഷിക ധ്യാനദിനങ്ങളായി വേർതിരിച്ചാണ് ഈ ദിവസങ്ങൾ ആചരിക്കുന്നത്.  മലങ്കര സഭയുടെ പ്രഗത്ഭ പ്രാസംഗികനായ വെരി റവറന്റ് ഫാ അഡ്വ തോമസ് പോൾ റമ്പാനാണ് ഈ വർഷത്തെ വചന ശ്രുശ്രുഷക്ക് നേതൃത്വം നൽകുന്നത്. നാളെ വരെ വൈകിട്ട് 7 മുതൽ സന്ധ്യാനമസ്കാരം , കത്തീഡ്രൽ ക്വയറിന്റെ ഗാന ശ്രുശ്രുഷ ധ്യാന പ്രസംഗം എന്നിവയും ഫെബ്രുവരി 1 ന് രാവിലെ 6.15 ന് പ്രഭാതനമസ്കാരവും ഉച്ചക്ക് 1 ന് ഉച്ചനമസ്കാരവും വൈകിട്ട് 6.15 മുതൽ സന്ധ്യനമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടത്തുമെന്ന് ഇടവക വികാരി റവ. ഫാ. പോൾ മാത്യൂസ് , സഹ വികാരി റവ. ഫാ. സുനിൽ കുരിയൻ ബേബി , ട്രസ്‌റ്റി ജീസൺ ജോർജ് , സെക്രട്ടറി ജേക്കബ് പി . മാത്യു എന്നിവർ അറിയിച്ചു. 

You might also like

Most Viewed