ബഹ്റൈൻ നവകേരള ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്റൈൻ നവകേരള മനാമ മേഖല കമ്മിറ്റി സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിഞ്ചിൽ പ്രവർത്തിക്കുന്ന പ്രാണ ആയൂർവേദ സെന്ററുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ അമ്പതോളം ആളുകൾ പങ്കെടുത്തു. സൗജന്യ പരിശോധനയും അവശ്യ രോഗങ്ങൾക്കുള്ള ചികിത്സയുമാണ് ക്യാമ്പിൽ നൽകിയത്.

മേഖല പ്രസിഡന്റ് അഷ്റഫ് കുരുത്തോലയിലിന്റെ അദ്ധ്യക്ഷതയിൽ ബഹ്റൈൻ നവകേരള കോ ഓർഡിനേഷൻ കമ്മിറ്റിയംഗം എസ്.വി. ബഷീർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ വി.ടി. നുസ്റത്ത് ബോധവത്കരണ ക്ലാസ് എടുത്തു.

ചടങ്ങില്‍ പ്രാണ ആയൂർവേദ സെന്ററിന്റെ മാനേജിങ്ങ് ഡയറക്ടർ ആയ കെ.സി. നാസർ ഗുരുക്കൾ ആശംസകൾ നേർന്നു. ബി.എൻ.കെ മേഖല സെക്രട്ടറി ആർ.ഐ. മനോജ്‌ കൃഷണൻ സ്വാഗതവും ഉണ്ണിരാജ് കൃഷ്ണ നന്ദിയും പറഞ്ഞു.

You might also like

Most Viewed