റെവ്യുസ് 2022-2023 സംഘടിപ്പിച്ച് വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ


ബഹ്റൈനിലെ തിരുവനന്തപുരം ജില്ല പ്രവാസികളുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ട്രിവാൻഡ്രത്തിന്റെ ക്രിസ്തുമസ്, ന്യൂ ഇയർ പ്രോഗ്രാമായ റെവ്യുസ് 2022-2023 സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ശരത്ത് എഡ് വിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൗണ്ടർ മെമ്പർ ഷംനാദ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ്‌ കെ എം ചെറിയാൻ മുഖ്യാതിഥിയായ പരിപാടിയിൽ ഫ്രാൻസിസ് കൈതാരത്ത്, ബഹ്‌റൈൻ കിംസ് ഹോസ്പിറ്റൽ സി ഒ.ഒ താരിഖ് ഇല്യാസ് നജീബ് എന്നിവർ വിശിഷ്ട അതിഥികളായി. വി ഒ ടി പ്രസിഡന്റ്‌ പ്രമോദ് മോഹൻ, സാമൂഹിക പ്രവർത്തകരായ അൻവർ നിലമ്പൂർ, സുരേഷ് പുത്തൻ വേലിയിൽ , സൽമാനുൽ ഫാരിസ്‌ എന്നിവർ ആശംസകൾ നേർന്നു. നർമ്മ ബഹ്റൈന്റെയും വിഒടിയിടെയും അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. നൈനാ മുഹമ്മദ്‌ ഷാഫി നേതൃത്വം നൽകിയ കലാപരിപാടികളുടെ അവതാരകർ പ്രശോഭ് എസ് വി ,രാഗി വിഷ്ണു എന്നിവരായിരുന്നു. പ്രോഗ്രാം കൺവീനർ വിഷ്ണു മോഹൻ നന്ദി രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed