ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുടബംസംഗമം സംഘടിപ്പിച്ചു


ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ കുടബംസംഗമം സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര സ്വാഗതവും വൈസ് പ്രസിഡന്റ് സാം കാവാലം, ട്രഷറർ അജിത്ത് എടത്വാ ,എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജെയ്‌സൺ കൂടാംപള്ളത്ത്, ജോർജ് അമ്പലപ്പുഴ, ജയലാൽ ചിങ്ങോലി, പ്രദീപ് നെടുമുടി, ശ്രീകുമാർ മാവേലിക്കര , രാജീവ് പള്ളിപ്പാട്‌ എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറി അനൂപ് ഹരിപ്പാട്‌ നന്ദി രേഖപ്പെടുത്തി.വൈവിധ്യമാർന്ന കലാപരിപാടികളും ഇതോടൊപ്പം നടന്നു.

You might also like

  • Straight Forward

Most Viewed