അർബുദ രോഗികൾക്ക് നൽകാനായി മുടി മുറിച്ച് നൽകി മലയാളി പെൺകുട്ടി


അർബുദ രോഗികൾക്ക് നൽകാനായി രണ്ടാമതും ബഹ്റൈൻ പ്രവാസിയും  മാഹി സ്വദേശി ഫിറോസിന്റെ മകളുമായ ഫാസ്ബിയ തന്റെ തലമുടി ദാനം ചെയ്ത് ശ്രദ്ധേയായി . ഇബിനുൽ ഹൈത്തം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാസ്ബിയ നേരത്തെ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴും തലമുടി അർബുദ രോഗികൾക്ക് ദാനം നൽകിയിരുന്നു. ഇത്തവണ മാതാവ് റുബീന ഫിറോസും മകളുടെ കൂടെ തലമുടി അർബുദ രോഗികൾക്കായി നൽകി. കാൻസർ കെയർ ഗ്രൂപ്പ് സ്ഥാപക അംഗം കെ.ടി.സലീമുമായി പങ്കിട്ട തന്റെ ആഗ്രഹം "ഹെഡ് റ്റു റ്റിയൂ" എന്ന സലൂൺ മുഖേനെയാണ് അർബുദരോഗികൾക്ക് ഉപകരിക്കുന്ന രീതിയിൽ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് കൈമാറിയത്. റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ഇങ്ങനെ നൽകുന്ന തലമുടി പ്രയോജനപ്പെടുമെന്നും ഇത്തരത്തിൽ നല്കാൻ താൽപ്പര്യമുള്ളവർക്ക് സിഞ്ചിലെ പ്രസ്തുത സലൂണുമായി 17252025 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അതല്ലെങ്കിൽ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ 17233080 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി അനുമതി വാങ്ങി മുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി നേരിട്ട് നൽകുകയോ ചെയ്യാമെന്ന് കെ. ടി. സലിം അറിയിച്ചു.

You might also like

Most Viewed