വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ മന്ത്രി അന്തരിച്ചു


പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവയ്പ്പിൽ പരിക്കേറ്റ ചികിത്സയിസായിരുന്ന ഒഡീഷ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് അന്തരിച്ചു. ഭുവനേശ്വറിലെ ആശുപത്രിയിൽ രാത്രി ഏഴരയോടെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെയാണ് ദാസിന് നേരെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തത്. പൊതുപരിപാടിയിൽ പങ്കെടുക്കാനായി എത്തിയ മന്ത്രിക്ക് നേരെ, വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയിലാണ് ആക്രമണം നടന്നത്.

You might also like

Most Viewed